Advertisement

ഹോണ്ട കാറുകൾക്ക് ഇനി വില കൂടും; അറിപ്പുമായി കമ്പനി അധികൃതർ

December 17, 2022
Google News 2 minutes Read
honda car price increase from next month

ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട എല്ലാ മോഡലുകൾക്കും വില കൂട്ടാൻ തീരുമാനിച്ചു. ജനുവരി മുതൽ വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തത്. ( honda car price increase from next month )

‘അസംസ്‌കൃത വസ്തുക്കളുടെ വില വർധന കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ജനുവരി 23 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 30,000 രൂപ വരെ വില കൂട്ടാനാണ് തീരുമാനം’- ഹോണ്ട കാർസ് വൈസ് പ്രസിഡന്റ് കുനാൽ ഭേൽ പിടിഐ പറഞ്ഞു.

അടുത്ത മാസം മുതൽ വിവിധ വാഹനങ്ങളുടെ വില കൂട്ടുമെന്ന് വിവിധ കാർ ബ്രാൻഡുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാരുതി, ഹ്യുണ്ടേ, ടാറ്റ, ബെൻസ്, ഔഡി, കിയ, എംജി മോട്ടോർ തുടങ്ങിയവരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയും വരുന്നത്.

അതേസമയം, 2023 ഏപ്രിൽ മുതൽ വാഹനങ്ങൾ പുറന്തള്ളുന്ന പുക യഥാസമയങ്ങളിൽ പരിശോധിക്കാൻ ശേഷിയുള്ള ഉപകരണം വാഹനങ്ങളിൽ തന്നെ ഘടിപ്പിച്ചിരിക്കും. ഈ ഉപകരണം ഘടിപ്പിച്ച വാഹനങ്ങളായിരിക്കും പുതുതായി വിപണിയിൽ എത്തുക.

Story Highlights: honda car price increase from next month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here