Advertisement

‘മൊറോക്കോയുടെ പ്രകടനത്തിലും ധീരതയിലും അഭിമാനം’: അഭിനന്ദനവുമായി ദുബായ് ഭരണാധികാരികൾ

December 17, 2022
Google News 2 minutes Read

ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസിനോട് പൊരുതിവീണ മൊറോക്കൻ ടീമിന് അഭിനന്ദനവുമായി ദുബായ് ഭരണാധികാരികൾ. മൊറോക്കൻ ടീമിന്റെ പ്രകടനത്തിലും ധീരതയിലും അഭിമാനമുണ്ടെന്ന് ദുബായ് ഭരണാധികാരികൾ പറഞ്ഞു.(proud of morocco teams performance says dubai)

ലോകമാമാങ്കത്തിൽ അറബ് ജനതയുടെ തലയുയർത്തിപ്പിടിക്കാൻ മൊറോക്കോക്ക് കഴിഞ്ഞു.അറബ് ലോകത്തിന്റെ പ്രതീക്ഷയാണ് മൊറോക്കോ ടീമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

അസാധാരണ പ്രകടനത്തിലൂടെ അറബ് ജനതയുടെ അഭിമാനമാകാൻ മൊറോക്കോക്ക് കഴിഞ്ഞതായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

മൊറോക്കൻ താരങ്ങൾക്ക് നന്ദി. നിശ്ചയദാർഢ്യവും അഭിലാഷവും ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് അറിയാവുന്ന അറബ് ജനതക്ക് നിങ്ങൾ അഭിമാനമാണ്. എല്ലായിടത്തും അറബ് യുവാക്കൾക്ക് നല്ലത് സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഹംദാൻ കൂട്ടിച്ചേർത്തു.

Story Highlights: proud of morocco teams performance says dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here