ഗോൾഡൻ ഗ്ലൗ പുരസ്‌കാരം വച്ച് അശ്ലീല ആംഗ്യം; അര്‍ജന്റീനന്‍ ഗോളി മാർട്ടിനെസ് വിവാദത്തില്‍

ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചതായി വിവാദം. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല അംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് അര്‍ജന്റീനയുടെ വിജയത്തിലെ മുഖ്യശില്‍പ്പിയായ മാർട്ടിനെസിന്‍റെ അതിരുകടന്ന പ്രകടനം.
സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാശ്ചത്യ മാധ്യമങ്ങളും മറ്റും ഇത് വലിയ രീതിയിൽ തലക്കെട്ട് ആക്കുന്നുണ്ട്.
Read Also: അര്‍ജന്റീനിയന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ ചുടുകണ്ണീര്‍; അയല്‍വാസികളില്‍ നിന്നും പ്രശംസ; പുത്തന്‍ ഉണര്‍വില്‍ ലാറ്റിന്‍ അമേരിക്ക
അതേസമയം ഫൈനൽ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ രക്ഷകനെ കണ്ടിരുന്നു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യം. ഫ്രഞ്ച് പടയും അടിതെറ്റിയത് എമി മാര്‍ട്ടിനസിന്റെ മനക്കരുത്തിന് മുന്നിലാണ്.
Story Highlights: Emi Martinez makes cheeky gesture with his Golden Glove