Advertisement

‘അര്‍ജന്റീന ടീമില്‍ നിന്ന് വിരമിക്കുന്നില്ല…..’; അഭ്യൂഹങ്ങള്‍ തള്ളി മെസി

December 19, 2022
Google News 3 minutes Read

36 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീനയുടെ മിശിഹാ രാജ്യത്തിനായി വീണ്ടും കപ്പുയര്‍ത്തിയത്. രാജകീയ വിജയത്തിന്റെ ഈ രാവിന് ശേഷം അര്‍ജന്റീന ടീമില്‍ മെസി ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ മത്സരത്തിന് മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. സ്വപ്‌ന നേട്ടത്തിന് ശേഷം അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ലയണല്‍ മെസി. (Messi won’t retire from Argentina after World Cup win)

‘ഇല്ല, ഞാന്‍ എന്റെ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നില്ല. ലോകകപ്പ് ചാമ്പ്യന്മാരായി തന്നെ അര്‍ജന്റീന ഷര്‍ട്ടില്‍ തന്നെ എനിക്ക് കളിക്കണം’. അഭ്യൂഹങ്ങളോടുള്ള മെസിയുടെ മറുപടി ഇങ്ങനെ. എന്നിരിക്കിലും അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള മെസിയുടെ അവസാന ലോകകപ്പ് പോരാട്ടം തന്നെയാണ് കഴിഞ്ഞത്. അര്‍ജന്റീനയ്ക്കായി ഇനി ലോകകപ്പ് മത്സരങ്ങളിലൊന്നും മെസി കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

Read Also: രക്ഷകന്‍ മെസി അവതരിച്ചു; ഇത് മിശിഹായുടെ ക്രിസ്തുമസ് സമ്മാനം

ഗോള്‍വേട്ടയില്‍ ബ്രസീലിയിന്‍ ഇതിഹാസം പെലെയെ മറികടന്നിരിക്കുകയാണ് മെസി. ലോകകപ്പില്‍ 13 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ ആകെ ഗോള്‍ നേട്ടം 98 ആണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനായി ഈ ലോകകപ്പോടെ മെസി മാറി. ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍ സ്‌കോററുമാരുടെ പട്ടികയില്‍ മെസി നാലാം സ്ഥാനവും നേടി. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ഒന്നാം സ്ഥാനത്തും ബ്രസീലിന്റെ റൊണാള്‍ഡോ രണ്ടാമതുമാണ്. ജര്‍മ്മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ മെസിക്കൊപ്പം നാലാം സ്ഥാനത്തുമാണ്.

ഫുട്ബാള്‍ ചരിത്രം കണ്ട ഇതിഹാസകാരന്മാരില്‍ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്തപ്പോള്‍ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂര്‍ത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്.

Story Highlights: Messi won’t retire from Argentina after World Cup win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here