എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കം; വൈദികനെ തടഞ്ഞ് പ്രതിഷേധം

എറണാകുളം അങ്കമാലി അതിരൂപതയില്‍ കുർബാന അർപ്പിക്കാനെത്തിയ സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്കപള്ളിയുടെ അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിനെ വിമതവിഭാഗം തടഞ്ഞു. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. ആന്റണി പൂതവേലിനെ കുർബാന അർപ്പിക്കാൻ അനുവദിച്ചില്ല. കുർബാന അർപ്പിക്കാതെ ആന്റണി പൂതവേലിൽ മടങ്ങി.
അതേസമയം എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രതിഷേധക്കാർ ഹൈക്കോടതിയെ അറിയിച്ചു
Read Also: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് ആർച്ച് ബിഷപ്പിനെ തടഞ്ഞ് വച്ച് വിമതർ
പൊലീസിനെ ഉപയോഗിച്ച് പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും തടയുകയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പള്ളിയിൽ കുർബാന സമയം പൊലീസ് കയറുന്നത് ഒഴിവാക്കണം എന്നും അൽമായ മുന്നേറ്റം സെക്രട്ടറി കോടതിയെ അറിയിച്ചു.
Story Highlights: Ernakulam-Angamaly Archdiocese controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here