Advertisement

സിപിഐഎം നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം, ബഫർസോൺ വിഷയം ചർച്ചയാകും

December 21, 2022
Google News 1 minute Read

മൂന്നുദിവസം നീളുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും.

വിവാദ പ്രസംഗത്തിൽ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നേതൃയോഗങ്ങളുടെ ഭാഗമായി ഉയരുന്നുണ്ട്. എം.വി.ഗോവിന്ദന്‍റെ ലീഗ് അനുകൂല പരാമര്‍ശവും ചര്‍ച്ചയായേക്കും.

Read Also: ബഫർസോൺ ആശങ്ക; തെറ്റായ പ്രചരണമെന്ന് സിപിഐഎം

മാത്രമല്ല കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയന്‍ രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിക്കുമെന്നാണ് അറിയുന്നത്. വ്യവസായസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകള്‍ക്ക് മൂക്കുകയറിടാനുദ്ദേശിച്ചുള്ളതാണ് രേഖ.

Story Highlights: CPI(M) Leadership Meetings Begin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here