Advertisement

റാഫിള്‍ ടിക്കറ്റ് എടുക്കുന്നത് 30 വര്‍ഷമായുള്ള ശീലം; ഇത്തവണ ഭാഗ്യം തെളിഞ്ഞു; പത്ത് ലക്ഷം ഡോളര്‍ നേടി ഇന്ത്യക്കാരനായ പ്രവാസി

December 21, 2022
Google News 2 minutes Read

ദുബായ് ഡ്യൂട്ടി ഫ്രീ പ്രൊമോഷന്‍ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇന്ത്യക്കാരന് പത്ത് ലക്ഷം ഡോളറിന്റെ ഭാഗ്യനേട്ടം. 30 വര്‍ഷത്തിലേറെയായി റാഫിള്‍ ടിക്കറ്റുകളെടുക്കുന്ന ഇന്ത്യക്കാരനായ പ്രവാസി സഫീര്‍ അഹമ്മദിനാണ് ഒടുവില്‍ ഭാഗ്യം തെളിഞ്ഞത്. 76 വയസുകാരനായ സഫീര്‍ അഹമ്മദ് 46 വര്‍ഷമായി യുഎഇയില്‍ താമസിച്ചുവരികയാണ്. (Indian expat wins dubai raffle tickets)

ദുബായ് ഡ്യൂട്ടി ഫ്രീയുടെ 39-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലൂടെയാണ് സഫീറിന് സമ്മാനം ലഭിച്ചത്. യുഎഇയില്‍ അഗ്നിരക്ഷാ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനി സ്വന്തമായി നടത്തിവരുന്ന സഫീറിന് മൂന്ന് മക്കളാണുള്ളത്. തനിക്ക് ലഭിച്ച ഭാഗ്യത്തിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് കടപ്പാടുണ്ടെന്ന് സഫീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: പരീക്ഷഹാളില്‍ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രത്തിന് നിരോധനം; ഉത്തരവുമായി സൗദി

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മറ്റൊരു ഇന്ത്യക്കാരനായ പ്രവാസിക്കും കഴിഞ്ഞ ദിവസം ഭാഗ്യം തെളിഞ്ഞിരുന്നു. നവംബര്‍ 29ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പ്രവാസി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. എന്നാല്‍ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ റാഫിള്‍ സംഘാടകര്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നതില്‍ ഇന്ത്യക്കാരാണ് അധികവുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Story Highlights: Indian expat wins dubai raffle tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here