എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍; പ്രഖ്യാപനവുമായി എംപയര്‍

പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയര്‍ മാസിക ലിസ്റ്റ് പുറത്തുവിട്ടത്. (Shah Rukh Khan Becomes Only Indian Actor in Empire’s List of 50 Greatest Actors)
നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവും
സമ്പൂര്‍ണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിര്‍ത്തിയതെന്നും മാസിക പറയുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള റോളുകളും ഷാരൂഖ് ഖാന് വഴങ്ങും. അദ്ദേഹത്തിന് സാധിക്കാത്തതായി ഒന്നുമില്ലെന്നും മാസിക പ്രശംസിക്കുന്നു.
Read Also: ദീപിക നടുവിരൽ കാണിച്ചത് സംഘപരിവാറിനുള്ള മറുപടിയോ? സത്യാവസ്ഥ പരിശോധിക്കാം [ 24 Fact Check]
ഡെന്‍സല്‍ വാഷിംഗ്ടണ്‍, ടോം ക്രൂസ്, ഫ്‌ലോറന്‍സ് പഗ്, ടോം ഹാങ്ക്‌സ് എന്നീ താരങ്ങളാണ് ലിസ്റ്റിലെ മറ്റ് പ്രധാനികള്‍. രാജ്യത്ത് പത്താന്‍ വിവാദം കത്തുന്നതിനിടെയാണ് ഈ അംഗീകാരം ഷാരൂഖിനെ തേടിയെത്തുന്നത്. പത്താന്‍ ജനുവരിയിലാണ് പുറത്തിറങ്ങുന്നത്.
Story Highlights: Shah Rukh Khan Becomes Only Indian Actor in Empire’s List of 50 Greatest Actors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here