അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു

അടുത്ത മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധു. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത ഏപ്രിൽ ഒന്നു മുതലാണ് അസാധുവാകുക. ( aadhar pan card linking last date ends 2023 march )
പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല.
ആദ്യം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടിനീട്ടി 2021 ജൂൺ 30 വരെയാക്കി. തുടർന്ന് കൊവിഡ് വ്യാപനം ഉൾപ്പടെയുള്ള പല കാരണങ്ങളാൽ വീണ്ടും തീയതി നീട്ടിയിരുന്നു.
Story Highlights: aadhar pan card linking last date ends 2023 march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here