മാധ്യമങ്ങൾ ചോദിച്ചതുകൊണ്ടാണ് ആഭ്യന്തരപ്രശ്നമെന്ന് പറഞ്ഞത്; ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കുഞ്ഞാലിക്കുട്ടി

ഇ.പി.ജയരാജൻ വിഷയത്തിൽ മലക്കം മറിഞ്ഞ് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ജയരാജൻ വിവാദത്തിൽ വാർത്ത ചോർത്തി എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളുടെ ചോദ്യം. ആഭ്യന്തരപ്രശ്നമല്ലേ എന്ന് മാധ്യമങ്ങൾ ചോദിച്ചു. അതുകൊണ്ടാണ് അങ്ങിനെയാണ് മറുപടി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു ( p k kunhalikutty has turned back on EP Jayarajan issue ).
ജയരാജൻ വിവാദത്തിൽ ഇന്നാണ് യഥാർത്ഥത്തിൽ മാധ്യമങ്ങളെ കാണുന്നത്. വിഷയത്തിൽ ലീഗിന് ഒരേ സ്വരാണ്. മുസ്ലീം ലീഗിൽ ഭിന്നതയില്ല. ഇ.പി.ജയരാജനെതിരായ ആരോപണങ്ങൾ ഗൗരവസ്വഭാവത്തിലുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കണം. യുഡിഎഫ് യോഗത്തിൽ വിഷയം ഗൗരവത്തിൽ ചർച്ച ചെയ്യും. സിപിഐഎമ്മിനോട് മൃദു സമീപനമുണ്ടെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണ്.
Read Also: യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ സജീവം; ക്രിസ്മസിനെ ആവേശത്തോടെ വരവേറ്റ് പ്രവാസികൾ
ഇടതു സർക്കാർ ഇനി മുതൽ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടി വരും. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങൾ വർധിച്ചു വരുകയാണ്. ശക്തമായ പ്രക്ഷോഭം യുഡിഎഫ് ആലോചിക്കും. കേന്ദ്രസർക്കാരിനെതിരെയും പ്രതിഷേധങ്ങൾ നടത്തും.
സിപിഐഎമ്മിനോട് ഒരു തരത്തിലും മൃദുസമീപനമില്ല. മതേതര വിഷയങ്ങളിൽ, ചില ഘട്ടങ്ങളിൽ മാത്രമാണ് ഐക്യപ്പെട്ട് നിൽക്കുന്നത്. ഈ നിലപാട് ചില പ്രശ്നങ്ങളിൽ അധിഷ്ടിതമാണ്. ഇ.പി.ജയരാജനെതിരായ ആരോപണങ്ങൾ ഗൗരവസ്വഭാവത്തിലുള്ളത്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കണം. യുഡിഎഫ് യോഗത്തിൽ വിഷയം ഗൗരവത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: p k kunhalikutty has turned back on EP Jayarajan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here