Advertisement

പുടിന്‍ വിമര്‍ശകന്റെ ദുരൂഹമരണം: വിശദമായി അന്വേഷിക്കാന്‍ ഒഡീഷ പൊലീസ്

December 28, 2022
Google News 3 minutes Read

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും നിയമസഭാംഗവുമായ പവല്‍ ആന്റോവിനേയും അനുയായിയേയും ഒഡിഷയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഒഡിഷ പൊലീസ്. രായഗഡ ജില്ലയില്‍ നടന്ന രണ്ട് റഷ്യന്‍ പൗരന്മാരുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സിഐഡി ക്രൈം ബ്രാഞ്ച് ഏറ്റെടുക്കാന്‍ ഒഡീഷ ഡിജിപി സുനില്‍ കുമാര്‍ ബന്‍സാല്‍ ഉത്തരവിട്ടു. (Odisha police begin probe in Putin critic Pavel Antov death)

അസ്വാഭാവിക മരണത്തില്‍ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടന്നുവരികയാണെന്നും ഒഡിഷ പൊലീസ് അറിയിച്ചു. ഡിസംബര്‍ 21നാണ് നാല് റഷ്യന്‍ സഞ്ചാരികള്‍ ഒഡീഷയിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഡിസംബര്‍ 24ന് പവല്‍ ആന്റോവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വഌദിമിര്‍ ബിദെനോവ് എന്നയാളേയും ഇതേ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read Also: ഒരുമാസം പോലും തികച്ചില്ല, ഏല്‍പ്പിച്ച ജോലിയും തീര്‍ത്തില്ല; ട്വിറ്ററില്‍ നിന്ന് ഹാക്കര്‍ ജോ മടങ്ങി

ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് പവല്‍ മരിക്കുന്നത്. ശനിയാഴ്ച ഹോട്ടലിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജീവനക്കാര്‍ പവലിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിനെതിരെ പവല്‍ ഒരു സന്ദേശം അയച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് മരണങ്ങളിലും കൊലപാതകത്തിന്റെ സാധ്യതയില്ലെന്നാണ് റഷ്യന്‍ എംബസി പറയുന്നത്.

Story Highlights: Odisha police begin probe in Putin critic Pavel Antov death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here