പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും സൗജന്യ പാർക്കിംഗ്

പുതുവത്സര ദിനത്തിൽ ദുബായിലും ഷാർജയിലും സൗജന്യ പാർക്കിംഗ്. ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് നഗരത്തിൽ 2023 ജനുവരി 1ന് സൗജന്യ പൊതു പാർക്കിംഗ് പ്രഖ്യാപിച്ചത്. ദുബായിൽ ബഹുനില പാർക്കിംഗിനു പണം നൽകണം. ജനുവരി ഒന്നിന് ഷാർജ നഗരത്തിലെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റിയും അറിയിച്ചു.
ദുബായ് മെട്രോയുടെ ചുവപ്പ്, പച്ച ലൈനുകൾ ഡിസംബർ 31 രാവിലെ 5 മുതൽ ജനുവരി 2 അർദ്ധരാത്രി 12 വരെ തുടർച്ചയായി പ്രവർത്തിക്കും. നഗരത്തിലുടനീളം 10,000ഓളം സ്‌മാർട്ട് ക്യാമറകൾ സ്ഥാപിക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നഗരം ഡിസംബർ 31ന് വൈകിട്ട് 4 മണിയോടെ അടയ്ക്കും. ഫൈനാൻഷ്യൽ സെൻട്രൽ റോഡിൻ്റെ ലോവർ ഡെക്കും 4 മണിക്ക് അടക്കും. അൽ സുക്കൂക്ക് തെരുവ് രാത്രി 8 മണിക്കും ബുർജ് ഖലീഫ ജില്ലയിലേക്കുള്ള റോഡ് വൈകിട്ട് 4 മണിക്കും അടയ്ക്കും.
Story Highlights: sharjah dubai free parking new year day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here