Advertisement

പൂവാറിൽ ബൈക്ക് ചുമരിൽ ഇടിച്ച് വയോധികൻ മരിച്ചു

January 1, 2023
Google News 1 minute Read
bike accident old man died Poovar

തിരുവനന്തപുരം പൂവാറിൽ ബൈക്ക് ചുമരിൽ ഇടിച്ച് വയോധികൻ മരിച്ചു. അരുമാനൂർ പാഞ്ചിക്കാല പരുത്തിവിള വീട്ടിൽ ജസ്റ്റസ് (68) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ പട്ട്യക്കാല വച്ചായിരുന്നു അപകടം.

Read Also: കൊല്ലത്ത് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡിന്റെ വശത്തെ ചുമരിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഇദ്ദേഹം മരിച്ചത്. ഭാര്യ: പുഷ്പവല്ലി. മക്കൾ: പ്രദീപ് കുമാർ, പ്രതിഭ, പ്രിൻസി. മരുമക്കൾ: ഷൈനി, സ്വജ, റോയ്.

Story Highlights: bike accident old man died Poovar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here