Advertisement

സമ്പാദ്യത്തിലെ വലിയൊരു ഭാഗം നഷ്ടപ്പെടുത്തി റെക്കോര്‍ഡിട്ട് മസ്‌ക്; പോയത് 16550010000000 രൂപ

January 1, 2023
Google News 3 minutes Read

തന്റെ വ്യക്തിഗത ആസ്തിയില്‍ നിന്ന് 200 ബില്യണ്‍ ഡോളര്‍(ഏകദേശം 16550010000000 രൂപ) നഷ്ടപ്പെടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ഇലോണ്‍ മസ്‌ക്. ശതകോടീശ്വരനും ടെസ്ല സിഇഒയുമായ മസ്‌കിന്റെ 2021 നവംബറിലെ 340 കോടി ആസ്തി ഒറ്റയടിക്ക് ചുരുങ്ങി 137 ബില്യണ്‍ ഡോളറായി ചുരുങ്ങിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. (Elon Musk Becomes First Person Ever To Lose $200 Billion)

കഴിഞ്ഞ ചൊവ്വാഴ്ച ടെസ്ല ഓഹരികളില്‍ 11 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഓഹരിവില ഇടിവ് ഉള്‍പ്പെടെയുള്ള കടുത്ത ആഘാതങ്ങളാണ് മസ്‌കിന്റെ വ്യക്തിഗത സമ്പത്ത് ഈ വിധം ഇടിയാന്‍ കാരണമായത്. ട്വിറ്റര്‍ ഡീലിനായി ടെസ്ല ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചതും മസ്‌കിന് തിരിച്ചടിയായി. ആകെ 69 ശതമാനത്തിലധികം ഇടിവാണ് ടെസ്ല ഓഹരികള്‍ നേരിടുന്നത്.

ട്വിറ്ററിന്റെ 44 ബില്യണ്‍ ഡീല്‍ സാക്ഷാത്കരിക്കുന്നതിനായി 23 ബില്യണിന്റെ ടെസ്ല ഓഹരികളാണ് മസ്‌ക് വിറ്റത്. ഇത് പിന്നീട് ഓഹരി വിലയിടിവിലേക്ക് നയിക്കുകയായിരുന്നു. 2030 ഓടെ ടെസ്ല പ്രതിവര്‍ഷം 20 ദശലക്ഷം കാറുകള്‍ വില്‍ക്കുമെന്ന മസ്‌കിന്റെ വാഗ്ദാനങ്ങള്‍ നിക്ഷേപകര്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ ഇടിവ്. ആഗോള ആധിപത്യത്തെക്കുറിച്ചുള്ള ആ സ്വപ്നമാണ് ടെസ്ലയുടെ 1 ട്രില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തെ ന്യായീകരിച്ചിരുന്നത്. എന്നാല്‍ ടെസ്ലയുടെ നിലവിലെ മൂല്യം ഇതിന്റെ പകുതി മാത്രമായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്വിറ്റര്‍ പോളിലെ പരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ടെസ്ല ഓഹരി വിലയെ നിര്‍ണായകമായി സ്വാധീനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആഗോള മാധ്യമങ്ങള്‍ മസ്‌ക് കാലം അവസാനിക്കുന്നുവോ എന്ന് ചര്‍ച്ചകള്‍ ആരംഭിക്കുക കൂടി ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നത്.

Read Also: ഒരുമാസം പോലും തികച്ചില്ല, ഏല്‍പ്പിച്ച ജോലിയും തീര്‍ത്തില്ല; ട്വിറ്ററില്‍ നിന്ന് ഹാക്കര്‍ ജോ മടങ്ങി

ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടാതെ ഇലക്ട്രിക് കാര്‍ രംഗത്ത് മത്സരം കൂടിയതും ടെസ്ലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ട്വിറ്ററിന്റെ കൊട്ടിഘോഷിച്ചുള്ള ഏറ്റെടുക്കലും തുടര്‍ന്നുള്ള പ്രശ്‌നങ്ങളിലുമെല്ലാം മസ്‌കിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതോടെ ടെസ്ല ഉപഭോക്താക്കളും നിക്ഷേപകരും കൂടുതല്‍ അതൃപ്തരാകുകയുമായിരുന്നു.

Story Highlights: Elon Musk Becomes First Person Ever To Lose $200 Billion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here