Advertisement

സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​ത്തു​ള്ള​വ​രു​ടെ ഇ​ഖാ​മ, റീ​എ​ൻ​ട്രി പു​തു​ക്ക​ൽ ഫീ​സ് ഇ​ര​ട്ടി​യാ​ക്കാൻ തീരുമാനം

January 1, 2023
Google News 3 minutes Read
re entry iqama renewal for expatriate doubled Saudi

സൗ​ദി അ​റേ​ബ്യയിൽ ഇ​ഖാ​മ, റീ​എ​ൻ​ട്രി ഫീ​സ്​​ എന്നിവയുമായി ബന്ധപ്പെട്ടുള്ള രാ​ജ​കീ​യ തീ​രു​മാ​നത്തിൽ ചില ഭേ​ദ​ഗ​തികൾ വരുത്താൻ ഗ​വ​ൺ​മെ​ൻറിന്റെ​ തീ​രു​മാ​നം. രാജ്യത്തിന് പു​റ​ത്ത് നിന്നു​ള്ള​വ​രു​ടെ റീ​എ​ൻ​ട്രി വി​സാകാ​ലാ​വ​ധി ​​നീട്ടാനും ഇ​ഖാ​മ പു​തു​ക്കാനുമുള്ള ഫീ​സു​ക​ൾ ഇ​ര​ട്ടി​യാ​ക്കു​കയാണെന്നാണ് ലഭ്യമാകുന്ന വിവരം. സൗ​ദി​യി​ലെ പ്രാ​ദേ​ശി​ക പ​ത്ര​മാ​യ ‘അ​ൽ​മ​ദീ​ന’ ആണ് ഇക്കാര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്തത്. (Fees for expatriate re-entry and iqama renewal procedures have been doubled; Saudi government ).

Read Also: പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്ക്​ സു​ര​ക്ഷ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി സൗ​ദി

വി​ദേ​ശി സൗ​ദി അ​റേ​ബ്യയിൽ ​ആണെ​ങ്കി​ൽ റീ​എ​ൻ​ട്രി​ക്ക്​ ര​ണ്ടു​ മാ​സ​ത്തേ​ക്ക്​ 200 റി​യാ​ലാണ് ഫീസ്. ഓ​രോ അ​ധി​ക മാ​സ​ത്തി​നും 100 റി​യാ​ലും ഈടാക്കും. സൗ​ദി അ​റേ​ബ്യക്ക്​ പു​റ​ത്താ​ണെ​ങ്കി​ൽ റീ​എ​ൻ​ട്രി​യു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ൻ പ്ര​തി​മാ​സ ഫീ​സാ​യ 100 റി​യാ​ൽ​ 200 റി​യാ​ലാ​യി വർധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. മൂ​ന്നു​ മാ​സ​ത്തേ​ക്കുള്ള മ​ൾ​ട്ടി​പ്പിൾ റീ​എ​ൻ​ട്രി വി​സയ്ക്ക് ​ 500 റി​യാ​ലാണ്. ഓ​രോ അ​ധി​ക മാ​സ​ത്തി​ന്​ 200 റി​യാ​ലും​ ഫീ​സ് ഈടാക്കും.

സൗ​ദി അ​റേ​ബ്യയിക്ക്​ പു​റ​ത്താ​ണെ​ങ്കി​ൽ കാ​ലാ​വ​ധി നീ​ട്ടാ​ൻ ഓ​രോ മാ​സ​ത്തി​നും നി​ല​വി​ലു​ള്ള​തി​​ൻറെ ഇ​ര​ട്ടി പണം ചെലവാക്കേണ്ടി വരും. അതായത് 400 റി​യാ​ൽ ഇതിന് ചെലവ് വരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇ​ഖാ​മയുടെ കാ​ലാ​വ​ധി​ കഴിഞ്ഞില്ലെങ്കിൽ മാത്രമേ റീ​എ​ൻ​ട്രി വി​സ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കാ​നാകൂ. ആ​ശ്രി​ത വി​സ​ക്കാ​രു​ടെ റീ​എ​ൻ​ട്രി വി​സ​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണെന്ന് ‘അ​ൽ​മ​ദീ​ന’ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: Fees for expatriate re-entry and iqama renewal procedures have been doubled; Saudi government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here