Advertisement

‘കലോത്സവത്തില്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ’; മാറ്റങ്ങള്‍ അനിവാര്യമെന്ന് വി ശിവന്‍കുട്ടി

January 3, 2023
Google News 2 minutes Read

കലോത്സവത്തില്‍ ഗോത്രകലകള്‍ അടക്കമുള്ളവയെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതല്‍ ഉണ്ടാകേണ്ടതുണ്ട്.(v sivankutty on state school kalolsavam)

കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകള്‍ വളര്‍ത്താന്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവും എന്ന് പരിശോധിക്കും. കാലത്തിനനുസരിച്ച് കലോത്സവ മാനുവല്‍ പരിഷ്‌കരിക്കപ്പെടണം. എല്ലാ കലാരൂപങ്ങള്‍ക്കും തുല്യ പരിഗണനയാണെന്നും മന്ത്രി വ്യക്തമാക്കി.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

ഗോത്രകലകള്‍ അടക്കം ഇവിടെ അടയാളപ്പെടുത്താതെ പോകുന്ന കലാരൂപങ്ങളെ എങ്ങനെ കലോത്സവത്തില്‍ ഉള്‍ചേര്‍ക്കാം എന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകും. അത് നിര്‍വഹിക്കാന്‍ നാം ബാധ്യതപ്പെട്ടവരാണ്. കലോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്ന എല്ലാ കലാരൂപങ്ങളും തുല്യ പരിഗണന അര്‍ഹിക്കുന്നു. എന്നാല്‍ ഈ കലാരൂപങ്ങളില്‍ പ്രതിഫലിക്കപ്പെടാതെ പോകുന്ന ജനവിഭാഗങ്ങള്‍ ഉണ്ടെന്ന് പരിശോധിച്ചാല്‍ മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: v sivankutty on state school kalolsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here