ജീവന് ഭീഷണി; ഹരിയാന മുൻ കായികമന്ത്രി സന്ദീപ് സിംഗിനെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരി

ഹരിയാന മുൻ കായികമന്ത്രി സന്ദീപ് സിംഗിനെതിരെ കൂടുതൽ ആരോപണവുമായി വനിതാ കായിക താരം. ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാരി അറിയിച്ചു. കേസ് പിൻവലിക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും പരാതിക്കാരി ആരോപിച്ചു.
ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വനിതാ കായിക താരത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സന്ദീപ് സിംഗ് മന്ത്രിസ്ഥാനം രാജിവെച്ചത്. പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് സന്ദീപ് സിംഗിനെതിരെ ചണ്ഡീഗഡ് പൊലീസ് ചുമത്തിയത്.
Read Also: പീഡന പരാതി; ഹരിയാന കായികമന്ത്രി സന്ദീപ് സിംഗ് രാജിവച്ചു
ഫെബ്രുവരിക്കും നവംബറിനും ഇടയില്‍ സന്ദീപ് സിംഗ് ഓഫീസിലും വസതിയിലുമായി തന്നെ ഉപദ്രവിക്കുകയും സെപ്റ്റംബറില്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുെവന്നാണ് കായികതാരം ആരോപിക്കുന്നത്. ജീവന് ഭീഷണി നേരിടുന്നതായും ചണ്ഡിഗഢ് എസ്എസ്പിക്ക് വനിത കായികതാരം നേരിട്ട് നല്‍കിയ പരാതിയിലുണ്ട്.
Story Highlights: Sexual harassment allegations case against Sandeep Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here