ഇടുക്കിയില്‍ നിന്നും ഈറ്റയില്‍ തീര്‍ത്ത കണ്ണൂരിന്റെ ഓടക്കുഴല്‍

ഇടുക്കിയിലെ ഈറ്റയില്‍ നിന്നും അച്ഛന്‍ മെനഞ്ഞത് സൂര്യനാരായണന്റെ കലാജീവിതം. ലോക്ക്ഡൗണില്‍ ഇടുക്കിയിലെ ഭാര്യയുടെ വീട്ടില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ശ്രീജിത്ത് വൈദ്യന്‍ ഒഴിവുസമയം തൊടിയിലെ ഈറ്റ കൊണ്ട് ഓടക്കുഴലുണ്ടാക്കി മകനു നല്‍കിയത് കളിപ്പാട്ടമായിട്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ഗുരുവിന്റെ മരണവും കൊണ്ട് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന തന്റെ ഓടക്കുഴല്‍ പഠനത്തിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായിരുന്നു വൈദ്യര്‍ക്കിത്..
ഒരാഴ്ചകൊണ്ട് യൂട്യുബിന്റെ സഹായത്താല്‍ മകന്‍ സൂര്യന്‍ ഒരു ഗാനം ആ ഓടക്കുഴലില്‍ അവതരിപ്പിച്ചപ്പോള്‍ വൈദ്യരുടെ സമ്മാനം തമ്പ് ഹോള്‍ ഓടക്കുഴലായിരുന്നു. സ്വരങ്ങളുടെ ആദ്യപാഠം മകനെ പഠിപ്പിച്ച വൈദ്യര്‍ പിന്നീട് മകനുവേണ്ടി സ്വരശുദ്ധിയുള്ള ഓടക്കുഴലുണ്ടാക്കാനും പഠിക്കാന്‍ തുടങ്ങി.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
മകന്‍ ശാസ്ത്രീയമായി ഓടക്കുഴല്‍ പഠിക്കുമ്പോള്‍ വൈദ്യര്‍ ശാസ്ത്രീയമായി ഓടക്കുഴലുണ്ടാക്കാനും പഠിച്ചു. ആദ്യമായി കലോത്സവത്തിനിറങ്ങുമ്പോള്‍ ഉപജില്ലയിലും ജില്ലാതലത്തിലും സൂര്യന്‍ മത്സരിച്ചത് അച്ഛനുണ്ടാക്കിയ ഓടക്കുഴലിലായിരുന്നു. കേവലം ഒന്നരവര്‍ഷം കൊണ്ട് ഹിന്ദുസ്ഥാനി, കര്‍ണാട്ടിക് സ്വരങ്ങള്‍ പഠിച്ചു സംസ്ഥാന കലോത്സവത്തില്‍ എത്തിനില്‍ക്കുന്ന സൂര്യന്‍ ചെമ്പൈ സംഗീതോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.
കണ്ണൂര്‍ കടമ്പൂര്‍ എച്ച് എസ് എസ് ലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സൂര്യനാരായണന് അച്ഛനുള്ള സമ്മാനമാണ് ഓരോ വേദിയിലേയും തന്റെ പ്രകടനങ്ങള്‍.
Story Highlights: floot competition school kalolsavam 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here