Advertisement

ആ ഭാ​ഗ്യശാലി എവിടെ ?; ക്രിസ്മസ്- ന്യൂയർ ബംബർ ഒന്നാം സമ്മാനം താമരശേരിയിൽ വിറ്റ ടിക്കറ്റിന്

January 19, 2023
2 minutes Read

ക്രിസ്മസ് – ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം കോഴിക്കോട് താമരശേരിയിൽ വിറ്റ ടിക്കറ്റിന്. പാലക്കാടുള്ള മധുസൂദനൻ എന്ന ഏജന്റിന്റെ താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

Story Highlights: Christmas-new year bumper Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement