Advertisement

‘ഹിറ്റ്ലറിൽ നിന്ന് പ്രചോദനം, ഹിന്ദുത്വത്തിന് ജന്മം നൽകിയത് സവർക്കർ’; സിദ്ധരാമയ്യ

January 22, 2023
Google News 1 minute Read

വി.ഡി സവർക്കറിനും ഹിന്ദു വലതുപക്ഷത്തിനുമെതിരായ ആക്രമണം ശക്തമാക്കി കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. അഡോൾഫ് ഹിറ്റ്‌ലറുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സവർക്കർ ഹിന്ദുത്വത്തിന് ജന്മം നൽകിയതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ദക്ഷിണ കന്നഡ ജില്ലയെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കി ബിജെപി മാറ്റിയിരിക്കുകയാണ്. സമീപകാലത്ത് വർഗീയ സംഘർഷങ്ങൾക്കും രാഷ്ട്രീയ അക്രമങ്ങൾക്കും ജില്ല സാക്ഷ്യം വഹിച്ചിരുന്നു. കള്ളം പറയുക എന്നത് ബിജെപിയുടെ പ്രത്യേകതയാണ്. ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആളാണ് സവർക്കർ. ഹിന്ദു മഹാസഭയുടെ സവർക്കറാണ് ഹിന്ദുത്വം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Savarkar was inspired by Hitler’s ideology-Siddaramaiah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here