Advertisement

ബിബിസി ഡോക്യുമെന്ററി പ്രദർശനം; തിരുവനന്തപുരത്തും വയനാടും പാലക്കാടും ബിജെപി പ്രതിഷേധം, വൻ സംഘർഷം

January 24, 2023
Google News 2 minutes Read
BBC documentary screening against modi BJP protests kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ( BBC documentary screening against modi BJP protests kerala ).

പൂജപ്പുരയിലെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിൽ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവർത്തകർ ബാരിക്കേട് മറിക്കാൻ ശ്രമിച്ചതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഇപ്പോഴും ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധങ്ങൾക്കിടെ പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദർശനം അവസാനിച്ചു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

വയനാട്ടിൽ ഡോക്യുമെന്ററി പ്രദർശനം നടക്കുന്ന സ്ഥലത്തേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാവാത്തതിനാൽ അഞ്ച് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇവിടെയും ഡോക്യുമെൻ്ററി പ്രദർശനം തുടരുകയാണ്.

പാലക്കാട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ച് തുടങ്ങിയതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമാണ്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിലാണ് പ്രദർശനം തുടരുന്നത്. തിരുവനന്തപുരം പൂജപ്പുരയിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടായത്. വനിത പ്രവർത്തകയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് 7 തവണയാണ്.

Story Highlights: BBC documentary screening against modi BJP protests kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here