രാഹുൽ ഗാന്ധിക്കെതിരായ സുരേന്ദ്രന്റെ ട്വീറ്റ്; ‘ലൈക്ക്’ ചെയ്ത് അനിൽ ആന്റണി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റിന് അനിൽ ആന്റണിയുടെ ‘ലൈക്ക്’. രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ച ട്വീറ്റാണ് അനിൽ ആന്റണി ലൈക്ക് ചെയ്തത്. രാഹുൽഗാന്ധിയും കൂട്ടരും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്. ബിബിസിക്കെതിരായ അനിൽ ആൻറണിയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വിമർശനം. ( anil antony likes k surendran tweet )
Read Also: ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണിയുടെ ട്വീറ്റ്; കോൺഗ്രസിനും പരിഹാസം
Kashmir was, is, and shall forever remain an integral part of India. No one can question the sovereignty and integrity of our nation. @RahulGandhi and his coterie always endorsed anti-national stands, even questioned surgical strike and abrogation of Article 370. https://t.co/QvVJwXLZMG
— K Surendran (@surendranbjp) January 29, 2023
ബിബിസിക്കെതിരെ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി വീണ്ടും ഇന്ന് രംഗത്ത് വന്നിരുന്നു. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട് എന്നും അനിൽ കുറ്റപ്പെടുത്തി. കോൺഗ്രസിനെ കൂടാതെ ജയ്‌റാം രമേശ് ,സുപ്രിയ ഷിൻറ്റെ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് അനിൽ ആൻറണിയുടെ ട്വീറ്റ്. ബിബിസി ഡോക്യുമെൻററിയെ അനുകൂലിച്ച കോൺഗ്രസ് നിലപാടിനെ പരിഹസിച്ചുകൊണ്ടാണ് അനിൽ ആൻറണിയുടെ പുതിയ ട്വീറ്റ്.

ഇതിന് മുൻപ് ബിബിസിക്കെതിരായ അനിൽ ആന്റണിയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് അനിൽ കെ ആന്റണി പറഞ്ഞത് വലിയ വിവാദമായിരുന്നു. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് ശക്തമായ നിലപാടെടുത്ത പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് മീഡിയ സെൽ മേധാവിയുമായ അനിൽ കെ ആന്റണിയുടെ പരാമർശം. പരാമർശം വിവാദമായതിനെ തുടർന്ന് കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്.
Story Highlights: anil antony likes k surendran tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here