മണ്ണാർക്കാട് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം?; വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് പൊൻമുടികോട്ടയിൽ റോഡ് ഉപരോധം

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം .പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമി ച്ചു കൊന്നു. ഇത് പുലി ആണെന്ന് നാട്ടുകാർ പറയുന്നു. നാട്ടിലിറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി ഉൾക്കാട്ടിലല്ലാതെ തുറന്നുവിട്ട പുലിയെന്നെന്നും ആക്ഷേപം ഉയരുന്നുണ്ട്.
തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു. ഇതിനിടെ വന്യമൃഗ ശല്യത്തിന് പരിഹാരം തേടി വയനാട് പൊന്മുടികോട്ടയിലെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കും. രാവിലെ 10 മണിമുതൽ ബത്തേരി ആയിരംകൊല്ലി റോഡാണ് നാട്ടുകാർ ഉപരോധിക്കുക. 2 മാസം കഴിഞ്ഞിട്ടും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം.
Read Also: ‘വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ട്’- വനംമന്ത്രി
അതിനിടെ പൊന്മുടികോട്ടയിൽ പുലിയുടെ സാന്നിധ്യവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കടുവയെ പിടികൂടാൻ കൂടും നിരീക്ഷണ കാമറകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
Story Highlights: Leopard again in mannarkkad, Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here