Advertisement

റോഡ് തകര്‍ച്ചയുള്‍പ്പെടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; തിരൂരില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

February 1, 2023
Google News 1 minute Read
Private bus strike tirur malappuram

മലപ്പുറം തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. റോഡിന്റെ ശോചനീയാവസ്ഥയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂര്‍ താലൂക്ക് ബസ് തൊഴിലാളി യൂണിയനാണ് സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ മാര്‍ച്ച് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് കാണിക്കുന്ന മോശം സമീപനത്തില്‍ മാറ്റം വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Read Also: വിവാഹ വീട്ടില്‍ പടക്കം പൊട്ടിച്ചു; ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

നിലവില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന ഇടമാണ് തിരൂര്‍ നഗരവും അനുബന്ധ മേഖലയും. വിരലില്‍ എണ്ണാവുന്ന കെഎസ്ആര്‍ടിസി ബസ്സുകളാണ് ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നത് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തി ദിനമായ ഇന്ന് ബസ്സുകള്‍ പണിമുടക്കിയത് സാധാരണക്കാര്‍ക്കാണ് തിരിച്ചടിയായത്.

Story Highlights: Private bus strike tirur malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here