Advertisement

സംസ്ഥാനത്ത് 1208 കോടി രൂപയുടെ പാലം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു; പി എ മുഹമ്മദ് റിയാസ്

February 2, 2023
Google News 2 minutes Read

സംസ്ഥാനത്ത് 1208 കോടി രൂപയുടെ പാലം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സർക്കർ അധികാരത്തിലേറിയ ശേഷം 35 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.(1208 crore spend for bridge renovations in kerala)

ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രസാംസ്‌കാരിക പ്രാധാന്യമര്‍ഹിക്കുന്ന കേരളത്തിൽ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. മേല്‍പ്പാലങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങള്‍, ഭക്ഷണത്തെരുവ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്കായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights: 1208 crore spend for bridge renovations in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here