എറണാകുളത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം

എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറായ വയനാട് സ്വദേശി ദിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലായിരുന്നു ടാങ്കർ ലോറി ഇടിച്ചത്. മറ്റൊരു വാഹനത്തിനായി വഴി ഒരുക്കി കൊടുക്കുന്നതിനിടയിൽ അപകടം സംഭവിച്ചു എന്നാണ് ടാങ്കർ ലോറിയുടെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ( Tanker lorry accident)
Read Also: എറണാകുളത്ത് മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാലു പേർക്ക് ഗുരുതര പരുക്ക്
അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ടാങ്കർ ലോറിയുടെ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനം ഓടിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അതേ സമയം മറ്റൊരു വാഹനം കടന്ന് വരുന്നതിനിടയിൽ താൻ ആ വാഹനത്തിന് വഴിയൊരുക്കി കൊടുക്കുന്നതിനിടയിലാണ് ഇത്തരം ഒരു അപകടം ഉണ്ടായിരിക്കുന്നതെന്നാണ് ടാങ്കർ ലോറി ഡ്രൈവറുടെ വിശദീകരണം.