”നൂറ് പേർ പൊലീസ് സേനയുടെ ഭാഗമായി”;ഖത്തര്‍ പൊലീസ് കോളജിലെ അഞ്ചാം ബാച്ച് പുറത്തിറങ്ങി

ഖത്തര്‍, ഫലസ്തീന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറ് പേർ പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായി. ഖത്തര്‍ പൊലീസ് കോളജില്‍ നിന്നുള്ള അഞ്ചാമത്തെ ബാച്ചാണ് പുറത്തിറങ്ങിയത്. (5th batch released from qatar police college)
ഖത്തര്‍ അമീര്‍ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ അല്‍ത്താനിയുടെ സാന്നിധ്യത്തിലാണ് പുതിയ സുരക്ഷാ സേനയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്. അമീര്‍ മൈതാനത്തെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുലസീസ് അല്‍ത്താനിയും സന്നിഹിതനായിരുന്നു. ഈജിപ്ത് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ മഹ്മൂദ് തൗഫീഖ്, ജിബൂട്ടി ആഭ്യന്തര മന്ത്രി സെയ്ദ് നൂഹ് ഹസന്‍, സൗദി ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഹാഷിം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഫാലിഹ് എന്നിവരായിരുന്നു മുഖ്യാഥിതികള്‍.
Story Highlights: 5th batch released from qatar police college