സൗദിയിൽ ആദ്യമായി വിദേശ ഇൻഷ്വറൻസ് കമ്പനിക്ക് പ്രവർത്തിക്കാം; അനുമതി ലഭിച്ചത് സിഗ്ന വേൾഡ് വൈഡ് ഇൻഷ്വറൻസ് കമ്പനിക്ക്

സൗദി അറേബ്യയിൽ ആദ്യമായൊരു വിദേശ ഇൻഷ്വറൻസ് കമ്പനിക്ക് പ്രവർത്തിക്കാൻ അനുമതി. അമേരിക്കൻ കമ്പനിയായ സിഗ്ന വേൾഡ് വൈഡ് ഇൻഷ്വറൻസ് കമ്പനിക്കാണ് സൗദി സെൻട്രൽ ബാങ്ക് സാമ അനുമതി നൽകിയത്. ( Cigna Worldwide Insurance Company licensed to operate in Saudi Arabia ).
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്കരിച്ച ഏറ്റവും വലിയ പരിഷ്കരണ പദ്ധതിയായ വിഷൻ 2030ൻ്റെ നയങ്ങൾക്കനുസരസിച്ചും ’ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള സെൻട്രൽ ബാങ്കിന്റെ ദൗത്യങ്ങളുടെ ഭാഗമായുമാണ് സൗദി അറേബ്യയിൽ ആദ്യമായൊരു വിദേശ ഇൻഷ്വറൻസ് കമ്പനിക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
Read Also:സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ രാജ്യത്ത് കൊണ്ടുവരാം
ഇൻഷ്വറൻസ് മേഖലയിൽ, വിദേശ കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപം പ്രാപ്തമാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നടപടികളിലൊന്നാണിത്. ഇതുവഴി ആരോഗ്യ ഇൻഷ്വറൻസ് രംഗത്ത് രാജ്യത്തെ മത്സരക്ഷമത, കൈമാറ്റം, എക്സ്ചേഞ്ച് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ എന്നിവ സധ്യമാകും. മാത്രമല്ല ഇതോടെ ഇൻഷ്വറൻസ് മേഖലയുടെ സുസ്ഥിരതയും വളർച്ചയും വർധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
Story Highlights: Cigna Worldwide Insurance Company licensed to operate in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here