Advertisement

യുപിയിൽ കോടതി വളപ്പിൽ കയറിയ പുലി പിടിയിൽ; പരിഭ്രാന്തി സൃഷ്ടിച്ചത് അഞ്ച് മണിക്കൂർ

February 8, 2023
Google News 2 minutes Read
sedating the leopard

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കോടതി വളപ്പിൽ ഓടിക്കയറിയ പുള്ളിപ്പുലി പിടിയിൽ. വനം വകുപ്പ് സംഘം മയക്ക് വെടിവച്ചാണ് പുലിയെ പിടികൂടിയത്. അഞ്ച് മണിക്കൂറോളം പുലി കോടതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഡൽഹി എംസിആർ വന മേഖലയിൽ നിന്നാണ് പുലി ഗാസിയാബാദ് കോടതിയിലെതിരിക്കുക എന്നാണ് നിഗമനം. uttar pradesh court leopard caught

പുള്ളിപ്പുലിയെ പിടികൂടിയത് വലിയൊരു ആശ്വാസത്തിന് വഴി വെച്ചിരുന്നു. അഭിഭാഷകരും കേസിനെത്തിയ കക്ഷികളും അടക്കം നിരവധി പേരെ പുലി ആക്രമിച്ചിരുന്നു. അഭിഭാഷകരടക്കം 14 പേർക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിന് ഇരയായവരിൽ കൈക്കും കണ്ണിനും കാലിനുമാണ് കൂടുതലായും പരുക്കുകൾ ഉള്ളത്. ആരുടേയും പരുക്ക് ഗുരുതരമല്ല.

Read Also: പാലക്കാട് വീണ്ടും പുലി; വീട്ടിലെത്തി ആടിനെ ആക്രമിച്ചു

വൈകിട്ട് നാലുമണിയോടുകൂടിയാണ് ഗാസിയാബാദ് കോടതിയിലെ ഒന്നാം നിലയിലേക്ക് പുലി കടന്നത്. ഇതിനിടയിൽ ഗാസിയാബാദ് കോടതിക്ക് സമീപത്തെ കട നടത്തുന്ന ആളുകളെ അടക്കം പുലി ആക്രമിച്ചു. പരിഭ്രാന്തനായി ഓടിയ പുലി ഒന്നാം നിലയിലെ ഒരു മുറിയിലേക്ക് കയറി കുടുങ്ങി. വനം വകുപ്പും പൊലീസും ചേർന്ന് സംയുക്തമായി നടത്തിയ ശ്രമത്തിലാണ് പുലിയെ പിടികൂടിയത്.

Story Highlights: uttar pradesh court leopard caught

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here