പാലക്കാട് ടയര്‍ കടയ്ക്ക് തീപിടിച്ച് അപകടം; തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

പാലക്കാട് മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡില്‍ ടയര്‍ കടയ്ക്ക് തീപിടിച്ച് അപകടം. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. (tire shop in palakkad catches fire)
രാത്രി 11.05നാണ് ടയര്‍ കടയില്‍ തീ പടര്‍ന്ന് കയറുന്നത്. എങ്ങനെയാണ് കടയ്ക്ക് തീപിടിച്ചതെന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത വന്നിട്ടില്ല. ടയര്‍ കടയില്‍ നിന്ന് ജീവനക്കാരെല്ലാം പോയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ടയര്‍ കടയുടെ സമീപത്ത് കച്ചവടം നടത്തിയിരുന്ന ചിലരാണ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നതായി ശ്രദ്ധിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ വ്യാപാരികള്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ടയര്‍ കടയുടെ നാലോളം കടമുറികളിലേക്കാണ് ആദ്യം തീപടര്‍ന്ന് കയറിയത്. പിന്നീട് കൂടുതല്‍ ഇടങ്ങളിലേക്ക് തീ വ്യാപിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights: tire shop in palakkad catches fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here