‘മഹല്‍ നിലാവ്’ രണ്ടാം ഭാഗം ഫെബ്രുവരി 19ന് ദുബായി ഖിസൈസിയില്‍

നീലേശ്വരം ടൗണ്‍ തര്‍ബിയത്തുല്‍ ഇസ്ലാം സഭ യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹല്‍ നിലാവ് രണ്ടാം ഭാഗം ഫെബ്രുവരി 19 ന് ഞായറാഴ്ച ദുബായി ഖിസൈസിലുള്ള അല്‍ ശബാബ് അല്‍ അഹ്‌ലി ഗ്രൗണ്ടില്‍ നീലേശ്വരം ഖാസി മര്‍ഹും ഇ കെ മഹമൂദ് മുസ്ലിയാര്‍ നഗറില്‍ നടക്കും. മഹല്‍ കുടുംബങ്ങള്‍ക്കായി ഫുട്‌ബോള്‍ മത്സരം,വടം വലി,കസേരകളി തുടങ്ങിയ കായിക മത്സരങ്ങള്‍ക്ക് പുറമെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
വാട്‌സ്ആപ് ഗ്രൂപ്പില്‍ നടത്തപ്പെടുന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും, യു എ ഇ യില്‍ താമസിക്കുന്ന നീലേശ്വരം ടൗണ്‍ സ്വദേശികളായ അഞ്ഞൂറോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രോഗ്രാം കമ്മിറ്റിഭാരവാഹികള്‍ അറിയിച്ചു.
Story Highlights: ‘Mahal nilav’ at dubai on feb 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here