Advertisement

കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്; ബിബിസി റെയ്ഡില്‍ കോഴിക്കഥ പറഞ്ഞ് സന്ദീപാനന്ദഗിരി

February 16, 2023
Google News 2 minutes Read

ബിബിസി ഓഫീസുകളില്‍ നടക്കുന്ന ആദായനികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്കിലൂടെ കോഴിക്കഥ പറഞ്ഞാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം. കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്. നാലുദിവസത്തിനുശേഷം വന്നത് എൻ ഐ എ ആയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.(sandeepanandagiri against bbc raid)

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

കുറിപ്പ് ഇങ്ങനെ:

ഒരിക്കലൊരു കോഴിഫാം നടത്തുന്നയാൾ പ്രധാനമന്ത്രിയെ വിമർശിച്ചു!
ഏതാനും ദിവസങ്ങൾക്ക് ശേഷം അയാളുടെ ഫാമിൽ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയകൂട്ടത്തിൽ കോഴികൾക്ക് ഭക്ഷണമായി എന്താണ് നൽകുന്നതെന്ന് ആരാഞ്ഞു.
എന്റെ കോഴികൾ സ്വയം ഭക്ഷണം കണ്ടെത്തി നൈസർഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ മറുപടി പറഞ്ഞു;
കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഫാം ഉടമക്കെതിരെ കേസ് ചാർജ് ചെയ്തു.
ആഴ്ചകൾക്ക് ശേഷം ഇൻകം ടാക്സ് ഉദ്യോഗസ്ഥർ വരവുചിലവ് പരിശോധന നടത്തിയകൂട്ടത്തിൽ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഫാമുടമ പറഞ്ഞു എന്റെ കോഴികൾ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ് ഞാനവർക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പുവിൽ ചേർത്ത് പൊടിച്ച് നൽകുമെന്ന്!
കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്.
നാലുദിവസത്തിനുശേഷം വന്നത് എൻ ഐ എ ആയിരുന്നു.
പഴയ അതേ ചോദ്യത്തിനുത്തരമായി ഫാം ഉടമ പറഞ്ഞു;
ഞാൻ എന്നും രാവിലെ കോഴികൾക്ക് ഒരോരുത്തർക്കും 5 രൂപ വീതം നൽകും അവർക്ക് ഇഷ്ടമുള്ളത് അവർ വാങ്ങി കഴിക്കും.
പുതിയ നോട്ടീസ് കാത്ത് …………

Story Highlights: sandeepanandagiri against bbc raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here