ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; റേഷൻകട തകർത്ത് അരിയും ആട്ടയും അകത്താക്കി
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ആനയിറങ്കലിൽ അരിക്കൊമ്പൻ റേഷൻ കടയും, തൊഴിലാളി ലയവും തകർത്തു. പൂപ്പാറയിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ വീട് ഭാഗികമായി തകർന്നു. ( arikomban attack ration shop )
ആറു മാസത്തിനിടെ 5ാം തവണയാണ് ആനയിറങ്കലിലെ റേഷൻ കട ആരിക്കൊമ്പൻ ആക്രമിക്കുന്നത്. കട തകർത്ത കാട്ടുകൊമ്പൻ അരിയും,ആട്ടയും അകത്താക്കി. റേഷൻ കടയോട് ചേർന്ന തൊഴിലാളി ലയത്തിന്റെ അടുക്കളയും അരികൊമ്പൻ തകർത്തു.
പൂപ്പാറയിൽ കാട്ടാന ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരപ്പന്തലിന് 500 മീറ്റർ അകലെയാണ് ചക്കകൊമ്പൻ അക്രമണം നടത്തിയത്. ആളൊഴിഞ്ഞ വീട് ഇടിച്ചിട്ടു. പ്രദേശത്ത് ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുമെന്നും ചക്കകൊമ്പനും മൊട്ടവാലനും റേഡിയോ കോളർ ഘടിപ്പിക്കുമെന്നുമായിരുന്നു വനം വകുപ്പിന്റെ വാഗ്ദാനം. ഇക്കാര്യത്തിൽ പ്രാഥമിക നടപടികൾ പോലും പൂർത്തിയാക്കിയിട്ടില്ല.
Story Highlights: arikomban attack ration shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here