‘സുബിക്ക് വേണ്ടി ജീവിക്കണമെന്ന് ഞാൻ എപ്പോഴും ഓർമിപ്പിക്കുമായിരുന്നു’; ഡയാന സിൽവസ്റ്റർ ട്വന്റിഫോറിനോട്

സിനിമാലയിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ വ്യക്തിയാണ് സുബി സുരേഷ്. സുബിയെ സിനിമാലയിലേക്ക് തെരഞ്ഞെടുത്ത് അന്നത്തെ ഷോ ഡയറക്ടറായിരുന്ന ഡയാന സിൽവസ്റ്ററായിരുന്നു. തനിക്ക് സുബി സഹോദരിയെ പോലെയായിരുന്നുവെന്ന് ഡയാന ട്വന്റിഫോറിനോട് പറഞ്ഞു. ( diana silvester about subi suresh )
‘എനിക്ക് ഉൾകൊള്ളാൻ ആയിട്ടില്ല. സുബിയുടെ അസുഖത്തെ കുറിച്ച് എനിക്ക് അറിയാമായിരുന്നു. അമ്മയുമായി ഞാൻ സംസാരിച്ചിരുന്നു. എനിക്ക് സഹോദരിയെ പോലെയായിരുന്നു സുബി. സിനിമാലയ്ക്ക് വേണ്ടി ആദ്യ സ്‌ക്രീൻടെസ്റ്റിന് സുബി വന്നതൊക്കെ ഇപ്പോഴും എനിക്ക് ഓർമയുണ്ട്. സുബി സുബിക്ക് വേണ്ടി ജീവിക്കണമെന്ന് ഞാൻ എപ്പോഴും ഓർമിപ്പിക്കുമായിരുന്നു. കുടുംബത്തിന് വേണ്ടി മരിച്ച് ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു’- ഡയാന ട്വന്റിഫോറിനോട് പറഞ്ഞു.
സിനിമാല എന്ന പരിപാടിയുടെ ഷോ ഡയറക്ടറും പ്രൊഡ്യൂസറുമായിരുന്നു ഡയാന സിൽവസ്റ്റർ. സിനിമാലയുടെ സ്‌ക്രീനിലൂടെയാണ് സുബി മലയാളി മനസിൽ ഇടം നേടുന്നത്.
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്‌ലവേഴ്‌സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: diana silvester about subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here