Advertisement

‘എന്റെ മോശം കാലത്ത് കൂടെ നിന്നത് ധോണി മാത്രം’; വിരാട് കോലി

February 25, 2023
Google News 3 minutes Read

തന്റെ കരിയറിലെ നേട്ടങ്ങൾക്കൊപ്പം തിരിച്ചടികളും വിമർശനങ്ങളും നേരിട്ട താരമാണ് വിരാട് കോലി. പ്രതിസന്ധി കാലത്തിലൂടെ കടന്നുപോയപ്പോഴും പിന്തുണ നൽകിയ ഒരേയൊരാൾ മുൻ ക്യാപ്റ്റൻ എം എസ് ധോണി ആയിരുന്നുവെന്ന് കോലി പറയുന്നു. ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പോഡ്‌കാസ്റ്റിലാണ് കോലി ഇക്കാര്യം പറഞ്ഞത്.(Dhoni was the only one who reached out during my bad form- Kohli)

കളിക്കളത്തിനകത്തും പുറത്തും ധോണി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു. ക്രിക്കറ്ററെന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ധോണിയുടെ വാക്കുകൾ പ്രചോദനമായി എന്നും കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പോഡ്‌കാസ്റ്റില്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങൾക്കും ബാല്യകാല കോച്ചിനും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കുമൊപ്പം പിന്തുണ നൽകിയ ഒരേയൊരാൾ എം എസ് ധോണി ആയിരുന്നുവെന്ന് കോലി പറയുന്നു.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

2008 മുതല്‍ 2019 വരെ ഇന്ത്യന്‍ ടീമില്‍ ധോണിക്കൊപ്പം ചിലവഴിച്ച താരമാണ് കോലി. 2022 ജനുവരിയില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ തനിക്ക് സന്ദേശം അയച്ച ഒരേയൊരു താരം ധോണിയാണെന്നും കോലി വെളിപ്പെടുത്തി.

മൂന്ന് വര്‍ഷത്തോളം സെഞ്ചുറി നേടുന്നതിൽ വലിയ വിമര്‍ശനം നേരിട്ട താരമാണ് വിരാട് കോലി. 2022 സെപ്റ്റംബറിലെ ഏഷ്യാ കപ്പിലൂടെയായിരുന്നു സെഞ്ചുറി വഴിയിലേക്ക് കോലി തിരിച്ചെത്തിയത്. കോലിക്ക് വിശ്രമം നല്‍കണമെന്നും ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെ ആവശ്യമുയര്‍ന്നിരുന്നു.

Story Highlights: Dhoni was the only one who reached out during my bad form- Kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here