Advertisement

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി അന്വേഷണം സിപിഐഎം നേതാക്കളിലേക്ക്

February 28, 2023
Google News 2 minutes Read
karuvannur cooperative bank fraud probe extends to cpim leaders

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം സിപിഐഎം നേതാക്കളിലേക്ക്. കേസിലെ പരാതിക്കാരൻ എം.വി.സുരേഷിന്റെ മൊഴി ഇഡി ഇന്നും രേഖപ്പെടുത്തുകയാണ്. തട്ടിപ്പിൽ എ.സി.മൊയ്തീൻ അടക്കമുള്ള സിപിഐഎം നേതാക്കളുടെ പങ്ക് സംബന്ധിച്ച് ഇഡി വിവരങ്ങൾ ആരാഞ്ഞതായി സുരേഷ് 24നോട് പറഞ്ഞു. ( karuvannur cooperative bank fraud probe extends to cpim leaders )

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രൻ, മുൻ ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരുടെ ചോദ്യം ചെയ്യലിനിടെയാണ് പരാതിക്കാരൻ എം.വി.സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയത്. ഒറ്റയ്ക്കും സുനിൽകുമാറിന് ഒപ്പമിരുത്തിയും ഇഡി സുരേഷിന്റെ മൊഴിയെടുത്തു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് വീണ്ടും വിളിപ്പിച്ചത്. കഴിഞ്ഞ തവണ മൊഴിയെടുക്കവേ ബാങ്കുമായി ബന്ധപ്പെട്ട തുടക്കം മുതലുള്ള വിശദാംശങ്ങൾ ഇഡി ചോദിച്ചതായി സുരേഷ് വ്യക്തമാക്കി. എ.സി.മൊയ്തീന്റെ ഇടപെടൽ സംബന്ധിച്ചും, മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്റെ ഇടപാടുകളിലും വിവരങ്ങളാരാഞ്ഞതായും എം.വി.സുരേഷ്.

അതേസമയം തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചെന്നും കൈവശമുണ്ടായിരുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും ഇഡിക്ക് കൈമാറിയതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ നൽകാൻ കഴിയാതിരുന്ന രേഖകൾ ഇന്ന് കൈമാറുമെന്നും എം.വി.സുരേഷ് കൂട്ടിച്ചേർത്തു.

Story Highlights: karuvannur cooperative bank fraud probe extends to cpim leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here