ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക; പരാതി നിഷേധിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ ഹർഷിനയെന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതി നിഷേധിച്ച് ആരോഗ്യ വകുപ്പ്. കത്രിക മെഡിക്കൽ കോളജിലേതല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നല്കി. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതിക്ക് സിസേറിയന്‍ നടന്നത്. ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. (Cissors found in pregnant ladys stomach)
ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. ആ കാലഘട്ടത്തിൽ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയിലെ സ്കാനിങിൽ കത്രിക കണ്ടെത്തിയതും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതായിരുന്നു അന്വേഷണ സംഘം.
Story Highlights: Cissors found in pregnant ladys stomach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here