Advertisement

ബീഫ് രാഷ്ട്രീയം ഫലിച്ചില്ല; ഏണസ്റ്റ് മാവരി പിന്നിൽ

March 2, 2023
Google News 2 minutes Read
Ernest Mawrie trails in Meghalaya

തെരഞ്ഞെടുപ്പ് കാലത്ത് ബീഫ് രാഷ്ട്രീയമുയർത്തിയ മേഘാലയിലെ ബിജെപി നേതാവ് എണസ്റ്റ് മാവരി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പിന്നിലാണ്. ( Ernest Mawrie trails in Meghalaya )

ബിജെപി പാർട്ടിയിൽപ്പെട്ടവർക്ക് ബീഫ് കഴിക്കുന്നതിൽ നിയന്ത്രണമില്ലെന്നാണ് മേഘാലയ ബിജെപി നേതാവ് ഏണസ്റ്റ് മാവരി പറഞ്ഞത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഖാലയ ബിജെപി നേതാവ് ഇക്കാര്യം പറഞ്ഞത്.

ബിജെപിയിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ല. ജാതി, മതം തുടങ്ങിയ കാര്യങ്ങളൊന്നും ബിജെപി ചിന്തിക്കാറില്ല. ഞങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം. അത് ഓരോരുത്തരുടേയും ഭക്ഷണ രീതിയാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് അതിൽ കുഴപ്പം തോന്നേണ്ടതെന്തിന്?’- മാവരി പറഞ്ഞു. ബീഫ് കഴിക്കരുതെന്ന് ബിജെപി നേതൃത്വം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

തെരഞ്ഞെടുപ്പിൽ മേഘാലയിൽ ബിജെപി മിന്നും വിജയം നേടുമെന്നാണ് ഏണസ്റ്റ് പ്രവചിച്ചത്. 34 സീറ്റിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഏണസ്റ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങൾക്ക് സമാധാനവും പുരോഗതിയും ആവശ്യമുണ്ടെങ്കിൽ ബിജെപി തന്നെ അധികാരത്തിൽ വരണമെന്നും ഏണസ്റ്റ് മാവരി പറഞ്ഞിരുന്നു.

Story Highlights: Ernest Mawrie trails in Meghalaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here