സെൻട്രൽ പ്രൊവിൻസ് കൺവെൻഷൻ നടത്തി പ്രവാസി വെൽഫെയർ
അരികുവൽക്കരിക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക നീതിയാണ് ഇന്ത്യയിൽ അനിവാര്യമെന്ന് പ്രവാസി വെൽഫെയർ സൗദി കേന്ദ്രകമ്മിറ്റി അംഗം മുഹ്‌സിൻ ആറ്റശ്ശേരി. അതിനുുള്ള പോരാട്ടമാണ് പ്രവാസി വെൽഫെയറിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Pravasi Welfare held Central Province Convention
സെൻട്രൽ പ്രൊവിൻസ് കമ്മറ്റി പുതിയ ഭാരവാഹികളായി ഖലീൽ പാലോട് (പ്രസിഡന്റ്), ബാരിഷ് ചെമ്പകശ്ശേരി (ജന. സെക്രട്ടറി), എം.പി ഷഹ്ദാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഈസ്‌റ്റേൺ പ്രൊവിൻസ് കമ്മറ്റിയംഗം അബ്ദുറഹീം തിരൂർക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏരിയകളിൽ നിന്നു തെരഞ്ഞെടുത്ത 65 അംഗ ഇലക്ടറൽ കോളേജിൽ നിന്ന് നിർവ്വാഹക സമിതി അംഗങ്ങളെയും മറ്റ് ഭാരവാഹികളെയും തെരെഞ്ഞെടുത്തു.
Read Also: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സ്വദേശത്തേക്ക് അയച്ച പണത്തില്‍ കുറവ്:കണക്കുകളുമായി സാമ
അഡ്വ. റെജി, അജ്മൽ ഹുസൈൻ, അഷ്‌റഫ് കൊടിഞ്ഞി (വൈസ് പ്രസിഡന്റുമാർ), ഷഹനാസ് സാഹിൽ, സുനിൽ കുമാർ (സെക്രട്ടറിമാർ), സാജു ജോർജ്ജ്, സലീം മാഹി, സൈനുൽ ആബിദ് ടി.എസ്, ശിഹാബ് കുണ്ടൂർ, റിഷാദ് എളമരം, അഫ്‌നിദ അഷ്ഫാഖ്, അഖീൽ നാസിം, ആയിഷ അലി, അൻവർ സാദത്ത് സി.പി, അസ്‌ലം കുനിയിൽ, ബഷീർ പാണക്കാട്, ദാവൂദ് എൻ.എൻ, ഇർഷാദ് പി.പി, ഫൈസൽ കൊല്ലം, ഹാരിസ് മക്കാർ, നിയാസ് അലി, സിദ്ദിഖ് ആലുവ എന്നിവർ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ്.
Story Highlights: Pravasi Welfare held Central Province Convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here