Advertisement

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം; ജാതി-മത ഭേദമന്യേ സർവരുമെത്തുന്നയിടം

March 3, 2023
Google News 2 minutes Read
south india's only duryodana temple

ആചരം കൊണ്ടും അനുഷ്ടാനം കൊണ്ടും വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ മലനടയിൽ 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാന മഹാകർമ്മം നടന്നു വരുകയാണ്. 12 നീണ്ടു നിൽക്കുന്ന കർമ്മങ്ങൾ മാർച്ച് 7 ന് അവസാനിക്കും. ( south india’s only duryodana temple )

ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഈ ക്ഷേത്രത്തിൽ ഇല്ല. ആൽത്തറയെ ആരാധനാമൂർത്തിയായി സങ്കൽപിച്ച് ജാതിമതഭേദമന്യേ സമസ്ത വിശ്വാസികൾക്കും ആരാധന നടത്തുവാൻ സ്വാതന്ത്ര്യമുണ്ടെന്നതാണ് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ പ്രത്യേകത.

ദ്രാവിഡ സംസ്‌കാരം തലമുറകളായി കാത്തുസൂക്ഷിക്കുന്ന മലനട ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ നടത്തുന്ന പ്രധാന കർമ്മമാണ് പളളിപ്പാന. പന്ത്രണ്ട് ദിവസങ്ങളിലായി പതിനെട്ട് കർമങ്ങളാണ് പള്ളിപ്പാനയിൽ ക്രമപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 24 ആരംഭിച്ച കർമ്മങ്ങൾ മാർച്ച് 07 അവസാനിക്കും. ക്ഷേത്രത്തിലെ ആചാരത്തിനും അനുഷ്ഠാത്തിനുമുണ്ട് പ്രത്യേകത. കള്ളാണ് പ്രധാന നിവേദ്യം.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

പടിഞ്ഞാറും തെക്കും വിശാലമായ നെൽപാടങ്ങളുടെയും കിഴക്കും വടക്കും കൃഷിഭൂമികളുടെയും നടുക്ക് പ്രകൃതി ഭംഗിയാൽ മനോഹരമായ മലമുകളിലാണ് അപ്പൂപ്പൻ എന്ന സങ്കൽപത്തിൽ ദുര്യോധനൻ കുടികൊള്ളുന്നത്. ഭൂമിക്ക് കരം പിരിവ് തുടങ്ങുന്ന കാലം മുതൽ പാട്ടാധാരത്തിന്റെ സ്ഥാനത്ത് ദുര്യോധനൻ എന്ന പേര് ചേർത്താണ് മലനട നിവാസികൾ നികുതിയൊടുക്കിയിരുന്നതെന്നതും ചരിത്രം. ക്ഷേത്രത്തിലെ ഉത്സവ കെട്ടുക്കാഴ്ചയും ഏറെ പ്രസിദ്ദമാണ്.

Story Highlights: south india’s only duryodana temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here