Advertisement

സിപിഐഎം ജനകീയ പ്രതിരോധ ജാഥ: വിവാദങ്ങള്‍ക്കിടെ ഇ പി ജയരാജന്‍ ഇന്ന് പരിപാടിയുടെ ഭാഗമാകും

March 4, 2023
Google News 2 minutes Read
e p jayarajan will join cpim prathirodha jatha

വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് നടക്കുന്നത്. ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. രാവിലെ ചെറുതുരുത്തിയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ തേക്കിന്‍കാട് മൈതാനിയിലാണ് സമാപിക്കുക. (e p jayarajan will join cpim prathirodha jatha )

ജാഥയുടെ കണ്ണൂരിലെ സ്വീകരണ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് മുതല്‍ക്കാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ സഞ്ചരിക്കുന്നുണ്ടെന്നും പരിപാടികൡ പങ്കെടുക്കുന്നുണ്ടെന്നുമാണ് ഇ പി ജയരാജന്‍ പറയുന്നത്. ഇപ്പോഴും യാത്രയിലാണ്. ജാഥയില്‍ താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും വിവാദവും പ്രസക്തിയുള്ളതല്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: പാര്‍ട്ടിയുടെ ജാഥയ്ക്കില്ല; ഇ.പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വസതിയില്‍

ഇ.പി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ മോറാഴയിലെ വൈദേകം റിസോര്‍ട്ടിനെതിരായ പരിശോധനയ്ക്ക് പിന്നാലെയാണ് ഇ പി ജാഥയിലേക്ക് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇന്നലെ ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Story Highlights: e p jayarajan will join cpim prathirodha jatha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here