Advertisement

സുരേഷ് ഗോപി 365 ദിവസം തൃശൂരിൽ വന്നാലും ജയിക്കില്ല; പരിഹാസവുമായി എം.വി ​ഗോവിന്ദൻ

March 5, 2023
Google News 2 minutes Read
MV Govindan criticizes Suresh Gopi Thrissur

സുരേഷ് ഗോപി 365 ദിവസം തൃശൂരിൽ വന്നാലും ജയിക്കില്ലെന്നും ചാരിറ്റിയെ രാഷ്ട്രീയ പ്രവർത്തനമാക്കരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ചാരിറ്റിയും രാഷ്ട്രീയവും രണ്ടാണെന്ന് ആദ്യം മനസിലാക്കണം. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരിൽ ബിജെപി ജയിക്കില്ല. കാട്ടാള തുല്യമായ ആശയങ്ങളാണ് സംഘപരിവാർ സംഘടനകളും ബിജെപിയും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ( MV Govindan criticizes Suresh Gopi Thrissur ).

മാധ്യമ സ്ഥാപനങ്ങൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ എന്നും സിപിഐഎം നിലപാട് എടുത്തിട്ടുണ്ട്. ആർഎസ്എസ് – ജമാ അത്തെ ഇസ്ലാമി ചർച്ചയിൽ ആശങ്കയുണ്ട്. 2 വർഗീയ കക്ഷികൾ തമ്മിലാണ് ചർച്ച നടത്തിയത് എന്നത് ​ഗൗരവകരമാണ്. വർഗീയത ശക്തിപ്പെടുന്നു എന്നതിലാണ് ഉൽക്കണ്ഠയുള്ളത്. മനുസ്മൃതിയാണ് ഇവരുടെ ലക്ഷ്യം. പ്രണയദിനത്തിൽ പശുവിനെ ചുംബിക്കാൻ പറയുന്നത് അതുകൊണ്ടാണ്. ഇത്തരം ആശയങ്ങളാണ് സംഘപരിവാർ സംഘടനകൾ മുന്നോട്ട്വയ്ക്കുന്നത്.

Read Also: തൃശൂര്‍ കൈ കൊണ്ടല്ല, ഹൃദയം കൊണ്ട് തന്നെ എടുക്കും, എടുത്തുകൊണ്ടേയിരിക്കും: സുരേഷ് ഗോപി

ത്രിപുരയിലെ സിപിഐഎം-കോൺഗ്രസ് സഖ്യം ശരിയാണ്. ജയിച്ചാലും തോറ്റാലും പ്രധാനശത്രു ബിജെപിയാണ്. അവിടെ ജനാധിപത്യ പ്രവർത്തനം അനുവദിക്കുന്നില്ല. പല സ്ഥലത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു, ഇത് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.കേരളത്തിൽ റെയിൽവേ വികസനം നടത്താൻ കേന്ദ്ര സർക്കാർ തയ്യറാകുന്നില്ല. യുഡിഎഫ് എം.പിമാർ പാർലമെന്റിൽ ഉന്നയിക്കുന്നില്ല. കേന്ദ്ര മന്ത്രി വി. മുരളീധരൻ കേരളത്തിന് ഒന്നും ലഭിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. പാചക വാതക വില വർധനവ് ജനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: MV Govindan criticizes Suresh Gopi Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here