Advertisement

മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേൽക്കും

March 7, 2023
Google News 2 minutes Read
meghalaya nagaland ministry swearing in today

മേഘാലയയിലെയും നാഗാലാൻഡിലെയും മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. നിലവിലുള്ള മുഖ്യമന്ത്രിമാരായ കോൺറാഡ് സാങ്മ മേഖാലയയിലും നെഫ്യു റിയോ നാഗാലാന്റിലും സത്യവാചകം ചോല്ലും. ( meghalaya nagaland ministry swearing in today )

മന്ത്രിസഭാ രൂപികരണത്തിന് മുന്നോടിയായ് മേഘാലയയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ സമിതിയായ മേഘാലയ ഡമോക്രാറ്റിക് അലയൻസ് (എംഡിഎ) വീണ്ടും നിലവിൽ വന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ചെയർമാനായ സമിതിയിൽ ബിജെപി, യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നീ പാർട്ടികളാണുള്ളത്. പുതിയ മന്ത്രിസഭയിൽ സാങ്മയുടെ എൻപിപിക്ക് 8 മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.12 മന്ത്രിമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 4 പേർ ഗാരോ ഹിൽസിൽനിന്നും 8 പേർ ഖാസി – ജയന്റിയ ഹിൽസിൽനിന്നുമാണ്. 11 എംഎൽഎമാരുള്ള യുഡിപി, 2 എംഎൽഎമാരുള്ള പിഡിഎഫ് എന്നിവർ കൂടി പിന്തുണ അറിയിച്ചതോടെ സാങ്മ സർക്കാരിന് 45 എംഎൽഎമാരുടെ പിന്തുണയായി.

നാഗാലാൻഡിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നെഫ്യൂ റിയോ തുടർച്ചയായും അഞ്ചാം തവണയാണ് മുഖ്യമന്ത്രി ആയ് സത്യവാചകം ചൊല്ലുന്നത്. ഇവിടെ സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിയ്ക്കും. രണ്ട് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ ആണ് പങ്കെടുക്കുന്നത്.

Story Highlights: meghalaya nagaland ministry swearing in today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here