Advertisement

‘വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം’; ഞാൻ എംബിബിഎസ്‌ പഠിക്കുന്നെങ്കിൽ അതിന് കാരണം നിങ്ങളാണ്; കളക്ടർ മാമന് കുറിപ്പുമായി വിദ്യാർത്ഥി

March 9, 2023
Google News 3 minutes Read
v r krishna teja letter mbbs student

ഏഴു മാസം കൊണ്ടു ജനകീയമായ പ്രവർത്തനങ്ങളിലൂടെ ആലപ്പുഴ ജില്ലയ്ക്ക് പ്രിയപ്പെട്ടവനായ കളക്ടർ വി.ആർ.കൃഷ്ണ തേജ ശനിയാഴ്ച ചുമതലയൊഴിയും തൃശൂർ കളക്ടറായി ഏതാനും ദിവസത്തിനു ശേഷം അദ്ദേഹം ചുമതലയേൽക്കും. അദ്ദേഹത്തിന്റെ ജില്ലയിലെ വിടവാങ്ങലിൽ പ്രതികരണവുമായി ആലപ്പുഴയിലെ ഒട്ടേറെ വിദ്യാർത്ഥികൾ ഫേസ്ബുക്കിൽ കുറിപ്പുമായി രംഗത്തെത്തി. അതിൽ എംബിബിഎസ്‌ ഒന്നാംവർഷ വിദ്യാർത്ഥി ആദിത്യ ലക്ഷ്മിയുടെ വാക്കുകളാണ് വൈറലാകുന്നത്.(MBBS Student letter to v r krishna teja ias)

ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ ആദ്യം കണ്ടത് കൃഷ്ണതേജ സർ സ്ഥലം മാറി തൃശൂർ പോകുന്ന വാർത്തയാണ്.കണ്ടതും വിഷമം തോന്നി,വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം .ആലപ്പുഴയ്ക്ക് തീരാ നഷ്ടമാണ് അങ്ങയുടെ അഭാവം. IAS എന്ന മൂന്നക്ഷരം കൊണ്ട് ഒരു ജനതയുടെ മനസ്സിൽ ഇത്രയും ഇടം നേടിയൊരു വ്യകതി വേറെയുണ്ടാവില്ലെന്നും ആദിത്യ കുറിച്ചു.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

ഒരുപാട് അങ്ങയിൽ നിന്നും പഠിക്കാൻ ഉണ്ട്‌.അതിൽ ഉപരി ഇന്ന് ഞാൻ എംബിബിഎസ്‌ ഒന്നാംവർഷ വിദ്യാർത്ഥി ആയി പഠിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനു സർ വഹിച്ച പങ്ക് വളരെ വലുതാണ്.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നത്.

ഒരു നന്ദി പറച്ചിൽ കൊണ്ട് തീരുന്ന ഒന്നല്ല സർ ചെയ്തതെന്ന് അറിയാം എന്നിരുന്നാലും ഒരുപാടു നന്ദി സർ ഞങ്ങൾക്ക് എല്ലാം പ്രചോധനമാകൻ വീണ്ടും ആലപ്പുഴയിലേക്ക് മടങ്ങി വരാൻ കളക്ടർ മാമന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഇനിയുള്ള അങ്ങയുടെ കർമമണ്ഡലമായ തൃശുരിൽ ഒരുപാടു പ്രവർത്തനങ്ങൾ ജനങ്ങൾക്കായി കാഴ്ചവെക്കാനും സാധിക്കട്ടെയെന്നും ഫേസ്ബുക്കിൽ കുറിച്ചത്.

ആദിത്യ ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചത്:

ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ ആദ്യം കണ്ടത് കൃഷ്ണതേജ സർ സ്ഥലം മാറി തൃശൂർ പോകുന്ന വാർത്തയാണ്.കണ്ടതും വിഷമം തോന്നി,വിലപ്പെട്ട ഒന്ന് നഷ്ടമായതിന്റെ വിഷമം .ആലപ്പുഴയ്ക്ക് തീരാ നഷ്ടമാണ് അങ്ങയുടെ അഭാവം. IAS എന്ന മൂന്നക്ഷരം കൊണ്ട് ഒരു ജനതയുടെ മനസ്സിൽ ഇത്രയും ഇടം നേടിയൊരു വ്യകതി വേറെയുണ്ടാവില്ല.എന്റെ വ്യകതിപരമായ അനുഭവത്തിൽ നിന്നും പറയാം ‘’സർ, ഒരുപാടു അങ്ങയിൽ നിന്നും പഠിക്കാൻ ഉണ്ട്‌‘’.അതിൽ ഉപരി ഇന്ന് ഞാൻ mbbs first year വിദ്യാർത്ഥി ആയി പഠിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനു സർ വഹിച്ച പങ്ക് വളരെ വലുതാണ്.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നത്.ഒരു നന്ദി പറച്ചിൽ കൊണ്ട് തീരുന്ന ഒന്നല്ല സർ ചെയ്തതെന്ന് അറിയാം എന്നിരുന്നാലും ഒരുപാടു നന്ദി സർ🙏..ഞങ്ങൾക്ക് എല്ലാം പ്രചോധനമാകൻ വീണ്ടും ആലപ്പുഴയിലേക്ക് മടങ്ങി വരാൻ കളക്ടർ മാമന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഇനിയുള്ള അങ്ങയുടെ കർമമണ്ഡലമായ തൃശ്ശൂരിൽ ഒരുപാടു പ്രവർത്തനങ്ങൾ ജനങ്ങൾക്കായി കാഴ്ചവെക്കാനും സാധിക്കട്ടെ..സ്നേഹം മാത്രം

Story Highlights: MBBS Student letter to v r krishna teja ias

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here