ഉത്തപ്പയും ഗംഭീറും മിന്നി, ഏഷ്യാ ലയൺസിനെതിരെ ഇന്ത്യ മഹാരാജാസിന് വെടിക്കെട്ട് ജയം

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ മഹാരാജാസിന് ആദ്യ ജയം. മൂന്നാം മത്സരത്തിൽ ഏഷ്യാ ലയൺസിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയൺസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഹാരാജാസ് 12.3 ഓവറിൽ അനായാസം ലക്ഷ്യം മറികടന്നു.
158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മഹാരാജാസിനായി ഗൗതം ഗംഭീറും റോബിൻ ഉത്തപ്പയും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. റോബിൻ ഉത്തപ്പ 88 റൺസും ഗൗതം ഗംഭീർ 61 റൺസും നേടി പുറത്താകാതെ നിന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ മഹാരാജാസ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി റെയ്ന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ടൂർണമെന്റിലെ ഇന്ത്യ മഹാരാജാസിന്റെ ആദ്യ വിജയമാണ് ഇത്. കേവലം ഒരു മത്സരം മാത്രമാണ് ഇന്ത്യ മഹാരാജാസ് ടൂർണമെന്റിൽ അവശേഷിക്കുന്നത്.
Story Highlights: Asia Lions vs India Maharajas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here