Advertisement

പ്രചരിച്ചത് കാട്ടുപൂച്ചയുടെ ദൃശ്യമെന്ന് സൂചന; വടക്കാഞ്ചേരിയില്‍ കണ്ടത് പുലിയല്ല എന്ന് നിഗമനം

March 17, 2023
Google News 3 minutes Read
Video from Vadakkanchery was not about leopard its cat say forest department

വടക്കാഞ്ചേരി പുലിക്കുന്ന് മൂലയില്‍ കഴിഞ്ഞ ദിവസം കണ്ടത് പുലിയല്ല എന്ന നിഗമനത്തില്‍ വനംവകുപ്പ്. കഴിഞ്ഞദിവസം കണ്ട മൃഗത്തിന്റെ കാല്‍പ്പാടുകള്‍ പരിശോധിച്ചപ്പോള്‍ പുലിയുടേതല്ല എന്ന വിലയിരുത്തലാണ് ഉണ്ടായത്. കാല്‍പ്പാടുകള്‍ ജംഗിള്‍ ക്യാറ്റിന്റെയോ, ലപ്പേഡ് ക്യാറ്റിന്റെയോ ആകാമെന്നാണ് കരുതുന്നത്. അതേ സമയം വനത്തോട് ചേര്‍ന്നുള്ള തോട്ടം മേഖലയിലാണ് ജീവിയെ കണ്ടത്. (Video from Vadakkanchery was not about leopard its cat say forest department)

ഒരാഴ്ച മുമ്പ് ഇതിനടുത്തുള്ള പ്രദേശത്ത് പട്ടിയുടെ ജഡം കണ്ടെത്തിയിരുന്നു. വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റ നിലയിലായിരുന്നു ജഡം. വടക്കാഞ്ചേരിയില്‍ എന്ന രീതിയില്‍ ഒരു ജീവിയുടെ ദൃശ്യം പുലിയുടെ എന്ന രീതിയില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇത് വടക്കാഞ്ചേരിയിലെ ദൃശ്യമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Read Also: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ നാളെ; അറിയാം ടീമുകളെ കുറിച്ച്

പ്രചരിച്ച ദൃശ്യം പുലിയുടേതല്ല. പൂര്‍ണ വളര്‍ച്ചയെത്തിയ കാട്ടുപൂച്ചയാണ് ഇതെന്നാണ് വനം വകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ജനങ്ങളില്‍ ആശങ്കയുള്ളതിനാല്‍ മേഖലയില്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണ ശേഷം പുലി സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് വയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാനാണ് വനം വകുപ്പ് നീക്കം നടത്തുന്നത്. ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇന്നലെ നഗരസഭ അധികൃതരും വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു.

Story Highlights: Video from Vadakkanchery was not about leopard its cat say forest department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here