Advertisement

സ്വർണവില സർവകാല റെക്കോർഡിൽ

March 18, 2023
Google News 1 minute Read
gold rate sets record

സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240 രൂപയിലെത്തി. ( gold rate sets record )

ഇന്നലെയായിരുന്നു കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ചത്. ഇന്നലെ ഗ്രാമിന് 200 രൂപ വർധിച്ച്, 5380 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,040 രൂപയുമായിരുന്നു ഇന്നലത്തെ വില.

യു.എസിലെ സിലിക്കൺവാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളും സ്വർണ വില ഉയരാൻ കാരണമായി. അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാർത്തകൾ സ്വർണ വില വീണ്ടും ഉയരുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

Story Highlights: gold rate sets record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here