Advertisement

ഐഎസ്എല്‍ ഫൈനല്‍ ;പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും; ആദ്യ പകുതി തുല്യം

March 18, 2023
Google News 3 minutes Read
ISL 2023 FINAL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോൾ വീതം അടിച്ച് ഒപ്പത്തിനൊപ്പം. ആസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റസിന്‍റെ പെനാൽറ്റി ഗോളിലൂടെ എ.ടി.കെയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. ഇരു ടീമും 45 മിനുറ്റിലും അഞ്ച് മിനുറ്റ് അധികസമയത്തും ഓരോ ഗോള്‍ വീതം അടിച്ചു. ഇരു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു എന്ന പ്രത്യേകതയുണ്ട്.(Isl 2023 final atk mohun bagan vs bengaluru fc halftime)

Read Also: നിത്യാനന്ദയുടെ ‘കൈലാസ’ രാജ്യവുമായി 30ഓളം യുഎസ് നഗരങ്ങൾക്ക് കരാർ

കിക്കോഫായി 14-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രാറ്റസ് എടികെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കൈകൊണ്ട് കൃഷ്‌ണ തടുത്തതിനായിരുന്നു എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഇഞ്ചുറിസമയത്താണ് ബെംഗളൂരു എഫ്‌സിയുടെ സമനില ഗോള്‍ വന്നത്. ബിഎഫ്‌സിക്ക് പെനാല്‍റ്റി ലഭിച്ചപ്പോള്‍ കിക്കെടുത്ത സുനില്‍ ഛേത്രി അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.

Story Highlights: Isl 2023 final atk mohun bagan vs bengaluru fc halftime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here