Advertisement

യുഎഇയില്‍ മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടും

March 19, 2023
2 minutes Read
Egg and chicken price will increase UAE

യുഎഇയില്‍ മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിക്കും. 13 ശതമാനം വരെയാണ് മുട്ടയുടെ വില കൂടുക. സാമ്പത്തിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.( Egg and chicken price will increase UAE)

യുഎഇയിലെ ചില്ലറ വ്യാപാരികള്‍ക്ക് മുട്ടയുടെയും കോഴിയിറച്ചിയുടെയും വില 13 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ നിയമപരമായി അനുവദിക്കും. ഉല്‍പ്പാദനച്ചെലവും രാജ്യാന്തര കയറ്റുമതിയും കാരണം മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിപ്പിക്കണമെന്ന് റീട്ടെയില്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.

Read Also: ഒന്നിലേറെ ജോലി എവിടെയിരുന്നും ചെയ്യാം; പുതിയ ഫ്രീലാന്‍സ് വര്‍ക് പെര്‍മിറ്റ് ആനുകൂല്യങ്ങളുമായി യുഎഇ

ആറ് മാസത്തിന് ശേഷം വില വര്‍ധന അവലോകനം ചെയ്യുമെന്നും വിലയില്‍ മാറ്റം വരുത്തുകയോ തീരുമാനം റദ്ദാക്കുകയോ ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2020ലെ 15ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ചാണ് യുഎഇയില്‍ മുട്ടയുടെയും കോഴി ഉല്‍പന്നങ്ങളുടെയും വില വര്‍ധിപ്പിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി.

Story Highlights: Egg and chicken price will increase UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement