ബിബിസിക്കെതിരെ അസം നിയമസഭ പ്രമേയം പാസാക്കി

വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി യുകെ ബ്രോഡ്കാസ്റ്റർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം നിയമസഭ ബിബിസിക്കെതിരെ പ്രമേയം പാസാക്കി. ഡോക്യുമെന്ററി സീരീസ് പുറത്തിറങ്ങി രണ്ടു മാസം പിന്നിടുമ്പോഴും, ബിബിസി ഓഫീസിൽ ആദായ നികുതി നടത്തിയ തെരച്ചിലിന് പിന്നാലെയാണ് പ്രമേയം പാസാക്കിയത്. ഗുജറാത്തിനും മധ്യപ്രദേശിനും ശേഷം ബിബിസിക്കെതിരെ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ പ്രമേയം കൂടിയാണിത്.
ബിജെപി എംഎൽഎ ഭുബോൺ പെഗു വിഷയം ഉന്നയിക്കുകയും, രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി ഇന്ത്യയുടെ സ്വതന്ത്ര മാധ്യമങ്ങളെയും ജുഡീഷ്യറിയെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിയമസാധുതയെയും ചോദ്യം ചെയ്തതായി ആരോപിച്ചു. ഡോക്യുമെന്ററിക്ക് അസമുമായി ഒരു ബന്ധവുമില്ലെന്ന് പ്രമേയത്തെ എതിർത്ത് സി.പി.ഐ.എമ്മിലെ മനോരഞ്ജൻ താലൂക്ദാർ പറഞ്ഞു.
Story Highlights: Assam Assembly passes resolution against BBC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here